കോ​വി​ഡ് പ്ര​തി​രോ​ധം: ജി​ല്ലാ ജ​യി​ലി​ൽ ഫേ​സ് ഷീ​ൽ​ഡാ​ണ് പു​തി​യ​താ​രം
Monday, July 6, 2020 12:15 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഫേ​സ് ഷീ​ൽ​ഡു​മാ​യി ജി​ല്ലാ ജ​യി​ൽ. ഒ​എ​ച്ച്പി ഷീ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ല​ളി​ത​മാ​യ രീ​തി​യി​ൽ ഫേ​സ് ഷീ​ൽ​ഡ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ത​യ്യ​ൽ​ജോ​ലി​യി​ൽ നി​പു​ണ​രാ​യ ചി​ല ത​ട​വു​കാ​രാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്. ക​ണ്ടെ​ത്തു​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സൂ​പ്ര​ണ്ടും സ്റ്റാ​ഫും ഒ​പ്പ​മു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​യി​ൽ സ്റ്റാ​ഫി​നു​വേ​ണ്ടി​യാ​ണ് ഫേ​സ് ഷീ​ൽ​ഡ് നി​ർ​മാ​ണം. ഡി​മാ​ന്‍റ് അ​നു​സ​രി​ച്ച് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.