വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം​ക​വ​ര്‍​ന്ന ദ​മ്പ​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു
Thursday, February 27, 2020 12:56 AM IST
കോ​യ​മ്പ​ത്തൂ​ര്‍: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണം​ക​വ​ര്‍​ന്ന ദ​മ്പ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സൂ​ലൂ​ര്‍ കാ​ള​പ്പാ​ള​യം സു​ബ്ര​ഹ്മ​ണ്യം (47), ഭാ​ര്യ താ​മ​ര സെ​ല്‍​വി (45) എ​ന്നി​വ​രാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ പ​ത്മാ​വ​തി (81)യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
അ​സു​ഖ​ബാ​ധി​ത​നാ​യ മ​ക​നു​മാ​യി താ​മ​സി​ക്കു​ന്ന പ​ത്മാ​വ​തി​യെ സു​ബ്ര​ഹ്മ​ണ്യ​വും താ​മ​ര​സെ​ല്‍​വി​യും വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു.
പ​രി​ക്കേ​റ്റ പ​ത്മാ​വ​തി​യെ അ​യ​ല്‍​ക്കാ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​മ​ര സെ​ല്‍​വി​യെ​യും സു​ബ്ര​ഹ്മ​ണ്യ​ത്തെ​യും സൂ​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.