ശ്രീകൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​യ​റി​ംഗ് കോ​ളജി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Thursday, January 16, 2020 10:59 PM IST
പാലക്കാട്: ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​യ​റി​ംഗ് കോ​ളജി​ന് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്രെ​ഡി​റ്റേ​ഷ​ൻ (എ​ൻ.​ബി.​എ) അം​ഗീ​കാ​രം ല​ഭി​ച്ചു. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​ച്ച ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന കോ​ളേ​ജി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വ് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് എ​ൻ.​ബി.​എ കോ​ളജി​ലെ ക്ലാ​സ്സു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ വി​ദ​ഗ്ധ​ർ നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഗു​ണ​നി​ല​വാ​രം അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് വി​ല​യി​രു​ത്തി​യ​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
കോ​ളജി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ഠി​ന പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​ച​രി​ത്ര നേ​ട്ട​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ംഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ംഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ംഗ് എ​ന്നി​വ​യ്ക്ക് മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കാ​ണ് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.