സ​പ്ലൈ​കോ പീ​പ്പി​ൾ​സ് ബ​സാ​ർ ഉ​ദ്ഘാ​ട​നം നാളെ
Sunday, December 8, 2019 11:15 PM IST
പാ​ല​ക്കാ​ട്: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​പ്ലൈ​കോ പീ​പ്പി​ൽ​സ് ബ​സാ​ർ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ന്‍റി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ ​വൈ​കീ​ട്ട് അ​ഞ്ചി​ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും.
ഷാ​ഫി പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​കു​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തും. സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.