സൗ​ജ​ന്യ പി​എ​സ് സി ​പ​രി​ശീ​ല​നം
Friday, October 18, 2019 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം വ​ഹി​ക്കു​ന്ന തെ​ങ്ക​ര ലീ​ഡ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്ക് കീ​ഴി​ൽ സൗ​ജ​ന്യ പി​എ​സ് സി ​പ​രി​ശീ​ല​നം തു​ട​ങ്ങി. ആ​ദ്യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മ​റ്റു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ലീ​ഡ്സ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ലെ ഐ​ക്യം കൂ​ട്ടാ​ൻ ഇ​തു​പോ​ലെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പു​ഞ്ച​ക്കോ​ട് രാ​ജാ​സ് സ്കൂ​ളി​ൽ നാ​ലു​മാ​സം നീ​ണ്ടു​നി​ല്ക്കു​ന്ന 50 പേ​രു​ടെ ആ​ദ്യ ബാ​ച്ചാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ൽ 6.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സൗ​ജ​ന്യ​മാ​യാ​ണ് സേ​വ​നം ചെ​യ്യു​ന്ന​ത്.