വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ൽ റെ​ക്കോ​ർ​ഡി​ട്ട് മ​ല​ന്പു​ഴ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി
Wednesday, October 16, 2019 10:48 PM IST
മ​ല​ന്പു​ഴ: ജി​ല്ല​യി​ൽ പ്ര​ധാ​ന അ​ണ​ക്കെ​ട്ടാ​യ മ​ല​ന്പു​ഴ​യി​ൽ മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ ഇ​ത്ത​വ​ണ റെ​ക്കോ​ർ​ഡ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം. കാ​ല​വ​ർ​ഷ​ത്തി​നു പി​റ​കെ പ്ര​ള​യ​കാ​ല​വു​മെ​ല്ലാം വ​ന്ന​തോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തും ഇ​ത്ത​വ​ണ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു സ​ഹാ​യ​ക​മാ​യി.
ക​ഴി​ഞ്ഞ മാ​സാ​വ​സാ​നം ഒ​രാ​ഴ്ച​കൊ​ണ്ട് ഉ​ത്പാ​ദി​പ്പി​ച്ച​ത് ര​ണ്ട​ര​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റെ​ദി​വ​സ​ങ്ങ​ളാ​യി ല​ഭി​ച്ച മ​ഴ​യും ഇ​നി തു​ലാ​മ​ഴ​യും കൂ​ടി ല​ഭി​ച്ചാ​ൽ ഈ ​മാ​സാ​വ​സാ​നം വ​രെ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്താ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
മ​ണി​ക്കൂ​റി​ൽ 2.5 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​റാ​ണ് മ​ല​ന്പു​ഴ​യി​ലെ മി​നി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലു​ള്ള​ത്. അ​ണ​ക്കെ​ട്ടി​ൽ മ​തി​യാ​യ അ​ള​വി​ൽ വെ​ള്ള​മു​ള്ള​തി​നാ​ൽ സെ​ക്ക​ൻ​ഡി​ൽ 350 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ന​ല്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​മാ​സം 18 മു​ത​ലാ​ണ് വൈ​ദ്യു​തി​ഉ​ത്പാ​ദ​ന​ത്തി​നാ​യി അ​ണ​ക്കെ​ട്ടി​ലെ വെ​ള​ളം ന​ല്കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​വി​ട​ത്തെ പ​വ​ർ​പ്ലാ​ന്‍റി​ൽ ഉ​ത്്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യാ​ക​ട്ടെ 11 കെ​വി ലൈ​ൻ വ​ഴി​യാ​ണ് മ​ല​ന്പു​ഴ ഫി​ൽ​റ്റ​ർ പ്ലാ​ന്‍റി​ലെ​ത്തി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​ത്ത​ര​ത്തി​ൽ ഫി​ൽ​റ്റ​ർ പ്ലാ​ന്‍റി​ലെ​ത്തു​ന്ന വൈ​ദ്യു​തി ഇ​വി​ട​ത്തെ ഉ​പ​യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് കെഎ​സ്ഇ​ബി​ക്ക് ന​ല്കു​ന്ന​ത്. മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും ഇ​ട​തു ക​നാ​ലി​ലേ​ക്കു​ള്ള പെ​ൻ​സ്റ്റോ​ക്ക് വ​ഴി പ​വ​ർ​പ്ലാ​ന്‍റി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ച്ചാ​ണ് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്നി​രി​ക്കെ പൂ​ർ​ണ​മാ​യ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് 750 ഘ​ന​യ​ടി വെ​ള്ള​മാ​ണ് വേ​ണ്ട​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​വും മെ​ച്ച​പ്പെ​ട്ട അ​ള​വി​ൽ മ​ഴ ല​ഭി​ച്ച​തും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തും മൂ​ലം റെ​ക്കോ​ർ​ഡ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും 43.40 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്തി​യ​തി​നാ​ൽ ഇ​ത്ത​വ​ണ ഇ​തി​ലും കൂ​ടു​ത​ലാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ല​ന്പു​ഴ​യി​ലെ മി​നി​ജ​ല വൈ​ദ്യു​ത പ്ലാ​ന്‍റി​ൽ എ​ട്ടു​ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റ് നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ തു​ട​ക്കം​കു​റി​ച്ചെ​ങ്കി​ലും 2008-ലാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​ത്.
കാ​ല​വ​ർ​ഷ​വും ഇ​ട​വ​പ്പാ​തി​യും വേ​ന​ൽ​മ​ഴ​യും തു​ലാ​മ​ഴ​യു​മെ​ല്ലാം കൃ​ത്യ​മാ​യി ല​ഭി​ച്ചാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പു​യ​രു​ന്ന​തും വൈ​ദ്യു​തി ഉ​ത്പാ​ദ​നം ത​ട​സ​മി​ല്ലാ​തെ സാ​ധ്യ​മാ​വു​ക​യും ചെ​യ്യും. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ച്ച​തി​ല​ധി​കം മ​ഴ ല​ഭി​ച്ച​തി​നാ​ൽ ല​ഭ്യ​മാ​യ മ​ഴ​യു​ടെ അ​ള​വി​ലും കൂ​ടു​ത​ലാ​ണ്. ഇ​നി തു​ലാ​മ​ഴ​യും കി​ഴ​ക്ക​ൻ മ​ഴ​യും കൂ​ടി ല​ഭി​ച്ചാ​ൽ മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് മ​തി​യാ​യ രീ​തി​യി​ൽ വെ​ള്ളം ല​ഭി​ക്കാ​നാ​കു​മെ​ന്നി​രി​ക്കെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഇ​ത്ത​വ​ണ​യും റെ​ക്കോ​ർ​ഡി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.