ക​ഞ്ചാ​വു കൈ​വ​ശം വ​ച്ച ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Friday, October 11, 2019 11:41 AM IST
കോ​യ​ന്പ​ത്തൂ​ർ: ക​ഞ്ചാ​വു കൈ​വ​ശം വ​ച്ച ര​ണ്ടു​യു​വാ​ക്ക​ളെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് പി​ടി​കൂ​ടി. പു​തു​ക്കോ​ട്ടൈ രാ​മ​നാ​ഥ​ൻ (26), പി.​എ​ൻ.​പു​തൂ​ർ ഗോ​കു​ലം കോ​ള​നി അ​രു​ണ​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തു​ടി​യ​ല്ലൂ​രി​ലെ സ്വ​കാ​ര്യ കോ​ളേ​ജി​നു​മു​ന്നി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​ന്ന ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്നും കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ല്ക്കു​ന്ന​തി​നാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വും ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.