റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​സ്ക​ലേ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു
Saturday, August 24, 2019 10:51 PM IST
കോ​യ​ന്പ​ത്തൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന എ​സ്ക​ലേ​റ്റ​ർ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. വി​ക​ലാം​ഗ​ർ, വ​യോ​ധി​ക​ർ, രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് 75 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ്ലാ​റ്റ്ഫോം ഒ​ന്ന്, ര​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​നു​വ​രി​യി​ൽ എ​സ്ക​ലേ​റ്റ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ നാ​ളു​ക​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നു​മാ​സം മു​ന്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ല​ക്ട്രോ​ണി​ക്സ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യാ​കു​ന്ന​തോ​ടെ അ​ടു​ത്ത​മാ​സം മു​ത​ൽ എ​സ്ക​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പേപ്പടിയുടെ കടിയേറ്റു

കോ​യ​ന്പ​ത്തൂ​ർ: ഉ​ടു​മ​ലൈ​യി​ൽ പേ​യി​ള​കി​യ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ ഇ​രു​പ​തോ​ളം​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ടു​മ​ലൈ കു​ടി​മം​ഗ​ലം ബ​സ് സ്റ്റോ​പ്പി​ന​രി​കി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ള്ളു​പാ​ള​യം ക​ന്ത​സ്വാ​മി (70), കോ​ട​മം​ഗ​ലം പ്ര​വീ​ണ്‍​കു​മാ​ർ, മാ​രി​മു​ത്തു (51) വ​ടു​ക​പ്പാ​ള​യം ക​റു​പ്പ​സ്വാ​മി (75) ചി​ന്ന​വീ​രം​പ​ട്ടി മാ​ണി​ക്യം (60) തു​ട​ങ്ങി ഇ​രു​പ​തോ​ളം​പേ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​തി​ൽ ക​ന്ത​സ്വാ​മി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​തേ തു​ട​ർ​ന്ന് പേ​പ്പ​ട്ടി​യെ പി​ടി​കൂ​ടാ​ൻ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.