ഓ​ടം​തോ​ട്ടി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യ ഭാ​ഗ​ത്ത് പാ​ലം പ​ണി​യ​ണം
Saturday, August 24, 2019 10:50 PM IST
മം​ഗ​ലം​ഡാം: ഓ​ടം​തോ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട ച​ട​ച്ചി​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ച​ട​ച്ചി​ക്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ദേ​ശ​ത്തെ തോ​ട്ട​മു​ള്ള ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ എ​ന്താ​വ​ശ്യ​ത്തി​നും തോ​ടി​ന് കു​റു​കെ ക​ട​ക്ക​ണം.

ഒ​റ്റ​പ്പെ​ട്ടു​പോ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ലി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യ​തി​നെ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് ഒ​ലി​ച്ചു​പോ​യി ആ ​ഭാ​ഗ​ത്ത് വ​ലി​യൊ​രു ഗ​ർ​ത്ത​മാ​യി മാ​റി.

ചി​റ​ക്ക​ൽ ജോ​സ്, തോ​മ​സ്, പു​ത്ത​ൻ​പു​ര​ക്ക​ൽ ച​ന്ദ്ര​ൻ, മ​ണി​യ​റ​ക്ക​ൽ ജോ​ണ്‍​സ​ണ്‍, പു​ളി​ക്ക​ൽ ഒൗ​സേ​പ്പ​ച്ച​ൻ, ശി​വ​ൻ തു​ട​ങ്ങി​യ കു​ടും​ബ​ങ്ങ​ളും ഇ​രു​പ​തി​ല​ധി​കം പേ​രു​ടേ​താ​യി 100 ഏ​ക്ക​റ​യോ​ളം വ​രു​ന്ന കൃ​ഷി​സ്ഥ​ല​ങ്ങ​ളു​മാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​ള്ള​ത്.

ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ഏ​കാ​ശ്ര​യ​മാ​യ ഈ ​പാ​ത അ​ടി​യ​ന്തി​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യും പാ​ലം പ​ണി​യു​ക​യും വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.