കൊ​ഴി​ഞ്ഞാ​ന്പ​ാറ: മേ​നോ​ൻ​പാ​റ പു​ഴ​പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു വ​ശ​ത്തു വീ​ണ്ടും മാ​ലി​ന്യം ത​ള്ള​ൽ വ്യാ​പി​ക്കു​ന്നു. ടൗ​ണി​ൽ നി​ന്നും വ്യാ​പാ​രി​ക​ൾ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം ക​വ​റു​ക​ളി​ലാ​ക്കി ത​ള്ളു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യകൾ റോ​ഡി​നി​രുവ​ശ​ത്തും പ​ര​ക്കം പാ​യു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പ​ക​ട​കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.
ഈ ​സ്ഥ​ല​ത്ത് കു​ത്ത​നെയുള്ള വ​ള​വു​കാ​ര​ണം തെരുവുനാ​യ​ക​ൾ റോ​ഡി​ൽ അ​ല​യു​ന്ന​ത് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ദൂ​രെ നി​ന്ന് കാ​ണാ​നാ​വു​ന്നു​മി​ല്ല. ചി​റ്റൂ​ർ വേ​ല​ന്താ​വ​ളം പ്ര​ധാ​ന പാ​ത ആയതി​നാ​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം സോ​ളാ​ർ ലാ​ന്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​മാ​ണ്.