വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം
Wednesday, August 17, 2022 12:34 AM IST
തി​രു​പ്പൂ​ർ : കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ല്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​മെ​ന്ന് തി​രു​പ്പൂ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
ക്രി​സ്ത്യ​ൻ, ഇ​സ്ലാം, സി​ഖ്, ബു​ദ്ധ, പാ​ഴ്സി, ജൈ​ന മ​ത​ങ്ങ​ളെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. കൂ​ടാ​തെ, സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രി​നു വേ​ണ്ടി വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ല്കു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഈ ​വ​ർ​ഷം 1 മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ല്കു​ന്നു. ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഇ​തി​ൽ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റ് പ​ദ്ധ​തി​ക്ക് സെ​പ്റ്റം​ബ​ർ 30 വ​രെ​യും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നും വ​രു​മാ​നാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റി​നും ഒ​ക്ടോ​ബ​ർ 31 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ല​സ് വ​ണ്‍ മു​ത​ൽ ഗ​വേ​ഷ​ണ പ​ഠ​നം വ​രെ​യു​ള്ള കോ​ഴ്സു​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​നും തൊ​ഴി​ല​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ​ക്ക് മെ​റി​റ്റും വ​രു​മാ​ന​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്കോ​ള​ർ​ഷി​പ്പും ന​ല്കു​ന്നു. കൂ​ടാ​തെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​പ്പൂ​ർ ജി​ല്ലാ ക​ള​ക്ട​റേ​റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള ജി​ല്ലാ പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ ക്ഷേ​മ ഓ​ഫീ​സു​മാ​യി 0421- 2999130 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​വി​നീ​ത് പ​റ​ഞ്ഞു.