ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​വേ​ദ​നം
Wednesday, July 6, 2022 11:55 PM IST
വ​ട​ക്ക​ഞ്ചേ​രി : വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ല്കി.
ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. വ​ട​ക്ക​ഞ്ചേ​രി മു​ത​ൽ വാ​ണി​യ​ന്പാ​റ വ​രെ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്ക​ണം. പ​ന്ത​ലാം​പാ​ടം സ്കൂ​ളി​നു മു​ന്നി​ൽ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ക, അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ളും ദി​ശാ​ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ വി​പി​ൻ മ​ധു​വി​നു നി​വേ​ദ​നം ന​ല്കി​യ​ത്.
ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ്.​ ഷ​ക്കീ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ. ​ശ്രീ​ജി​ത്ത്, ജി​ല്ലാ​ക​മ്മി​റ്റി അം​ഗം പി. ​ജി​ഷ്ണു, സ്വ​രൂ​പ്, എ​സ്. കി​ര​ണ്‍ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.