‘റോ ​ട്രാ​ക്ട് ക്ല​ബ് ഓ​ഫ് ട്രാ​ൻ​സ്മോം’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, July 6, 2022 12:16 AM IST
കോ​യ​ന്പ​ത്തൂ​ർ : ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ ടൗ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "റോ ​ട്രാ​ക്ട് ക്ല​ബ് ഓ​ഫ് ട്രാ​ൻ​സ്മോം’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റോ​ട്ട​റി ഗ​വ​ർ​ണ​ർ രാ​ജ​ശേ​ഖ​ര​ൻ ശ്രീ​നി​വാ​സ​ൻ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ൻ​ഷി​ക പ്ര​സി​ഡ​ന്‍റാ​യു​ള്ള ക്ല​ബി​ൽ 16 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
പൊ​തു ഇ​ട​ങ്ങ​ളി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കാ​യി ശൗ​ചാ​ല​യ​ങ്ങ​ൾ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ പ​രീ​ശീ​ല​നം, തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ട്രാ​ൻ​സ്മോം റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ക.