ര​ണ്ടാം സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം
Tuesday, July 5, 2022 12:41 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ ഗ​വ. കോ​ള​ജ് പ്ലാ​റ്റി​നം ജു​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ട് വ​ച്ചു ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. ബേ​ബി നി​ർ​വ​ഹി​ച്ചു.
മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ, ചെ​മ്മ​ണംതോ​ട് സു​ഗു​ണ​യു​ടെ മ​ക​ൾ ഐ​ശ്വ​ര്യ​ക്കാ​ണ് വീ​ട് നി​ർ​മി​ച്ചുന​ല്കു​ന്ന​ത്. ച​ട​ങ്ങി​ൽ ക​ണ്‍​വീ​ന​ർ ഡോ.​പി. മു​രു​ഗ​ൻ, അ​ധ്യാ​പ​ക​രാ​യ സി.​ഡി. രാ​മ​ഭ​ദ്ര​ൻ, റി​ച്ചാ​ർ​ഡ് സ്ക​റി​യ, കെ. ​പ്ര​ദീ​ഷ്, ഡോ.​ടി.​പി. സു​ധീ​പ്, ഡോ.​ മ​നു ച​ക്ര​വ​ർ​ത്തി, ഡോ.​എം. മു​ഹ​മ്മ​ദ് അ​ലും​നി പ്ര​തി​നി​ധി​ക​ളാ​യ ജ​യ​ദേ​വ​ൻ ക​രി​ന്പ​ത്ത്, ര​വീ​ന്ദ്ര​നാ​ഥ മേ​നോ​ൻ, ഓ​ഫീ​സ് സൂ​പ്ര​ണ്ട് കെ.​ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഏ​ഴു വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ വീ​ടാ​ണ് മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മ​ണാം​തോ​ട് സ്വ​ദേ​ശി​യും കോ​ള​ജി​ലെ ബി​എ ത​മി​ഴ് വി​ദ്യാ​ർ​ഥി​യു​മാ​യ എ​സ്. ​ഐ​ശ്വ​ര്യ​ക്കാ​യി സ്നേ​ഹ​ഭ​വ​നം ഒ​രു​ക്കു​ന്ന​ത്. ആ​റു ല​ക്ഷം ചെല​വി​ൽ എ​ട്ടു മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.