ഓ​ണ്‍​ലൈ​ൻ പ​ണം ത​ട്ടി​പ്പ് : 8 ല​ക്ഷം രൂ​പ ക​വ​ർ​ന്നു
Sunday, July 3, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു ന​ട​ത്തി വ​യോ​ധി​ക​നി​ൽ നി​ന്നും എട്ട് ല​ക്ഷം രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കൗ​ണ്ടം​പ്പാ​ള​യം ജി.​എ​ൻ. മി​ൽ​സ് ന​ട​രാ​ജ​ൻ (83)ന്‍റെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന സ​ന്ദേ​ശ​ത്തി​ൽ ഉ​ട​നെ ക​റ​ണ്ട് ബി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്യു​മെ​ന്ന് അ​റി​യി​ക്കു​ക​യും ബി​ൽ അ​ട​യ്ക്കാ​ൻ ഒ​രു ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത​തി​നു ശേ​ഷം സം​ശ​യം തോ​ന്നി​യ ന​ട​രാ​ജ​ൻ അ​ടു​ത്തു​ള്ള എ​ടി​എ​മ്മി​ൽ പോ​യി ബാ​ല​ൻ​സ് ചെ​ക്ക് ചെ​യ്ത​പ്പോ​ൾ പണം നഷ്ടപ്പെട്ടിരിക്കുന്നത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ല്കി. ത​ട്ടി​പ്പു ന​ട​ത്തി​യ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.