വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെയും വി​ഹാ​ര കേ​ന്ദ്ര​മാ​യി കോ​ട്ട​മ​ല എ​ൽ​പി സ്കൂ​ൾ
Sunday, October 24, 2021 12:16 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​മ​ല എ​ൽ​പി സ്കൂ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​യി. സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ അ​വ​ശേ​ഷി​ച്ചി​രി​ക്കെ സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഇ​നി​യും ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.1968 ലാ​ണ് കോ​ട്ട​മ​ല​യി​ൽ എ​ൽ​പി സ്കൂ​ൾ ആ​രം​ഭി​ച്ച​ത്. അ​ര നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു ഇ​രു​ന്പ് പൈ​പ്പ് സ്ഥാ​പി​ച്ച് ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം അ​ൻ​പ​ത്തി​ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു പ​ഠി​താ​ക്ക​ൾ.​
ഭി​ന്ന​ശേ​ഷി​ക്കാ​നാ​യ ഒ​രു കു​ട്ടി ഒ​ഴി​കെ നൂ​റ് ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​ണ്.​വി​ദ്യാ​ർ​ഥി ക​ൾ​ക്ക് ഇ​രു​ന്നുഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നോ അ​സം​ബ്ലി ചേ​രു​ന്ന​തി​നോ ഉ​ള്ള സൗ​ക​ര്യം പോ​ലും സ്കൂ​ളി​നി​ല്ല.​ശു​ഷ്ക​മാ​യ പ​രി​മി​തി​യി​ലെ സ്കൂ​ൾ മു​റ്റ​ത്തും പ​രി​സ​ര​ത്തു​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ച അ​വ​ശി​ഷ്ടം കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.​ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ത​ടി ഉ​രു​പ്പ​ടി​ക​ൾ പ​ല ഭാ​ഗ​ത്താ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. ഇ​തു ലേ​ലം ചെ​യ്തു ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​ക​ളും പ​ഞ്ചാ​യ​ത്ത് കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.​ സ്കൂ​ളി​ന്‍റെ​യും പാ​ച​ക​പ്പു​ര​യു​ടെ​യും വാ​തി​ലു​ക​ളും ചു​മ​രു​ക​ളും ത​ക​ർ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളും ത​വ​ള​ക​ളും താ​വ​ള​മാ​ക്കി.​
11 കെ​വി ലൈ​ൻ സ്കൂ​ളി​നു മു​ക​ളി​ൽ ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്നു.​ ത​ടി​കൊ​ണ്ടു​ള്ള പോ​സ്റ്റ് ഏ​തുനേ​ര​വും സ്കൂ​ളി​നു മു​ക​ളി​ൽ പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്.​ അ​പ​ക​ട​ാവ​സ്ഥ ബ​ന്ധ​പ്പെ​ട്ട​വ​രെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ഒ​രു ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പി​ടി​എ ആ​രോ​പി​ച്ചു.
സ്കൂ​ൾ വ​ക ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നും സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ട​വ​സ്ഥ പ​രി​ഹ​രി​ച്ചു കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.