പ​ങ്കു​വ​യ്ക്ക​ൽ ദി​ന​ത്തി​ൽ പൊ​തി​ച്ചോ​റുവി​ത​ര​ണം
Saturday, October 23, 2021 12:05 AM IST
ഈ​റോ​ഡ്: ഈ​റോ​ഡ് കാ​ർ​മ്മ​ൽ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ പ​ങ്കു​വെ​യ്ക്ക​ൽ ദി​നം (ഷെ​യ​റിം​ഗ് ഡേ) ​ആച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ന്‍റെ "വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക അ​വ​ബോ​ധം’ എ​ന്ന ആ​ശ​യ​ത്തി​ൽ നി​ന്നു​മാ​ണ് ഷെ​യ​റിം​ഗ് ഡേ ​വ്യ​ത്യ​സ്ത​മാ​യി ആ​ച​രി​ച്ച​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​തി​ച്ചോ​റ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഫി​ജോ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഈ​റോ​ഡി​ൽ കു​ട്ടി​ക​ളെ​യും, വൃ​ദ്ധ​രെ​യും പ​രി​ച​രി​ക്കു​ന്ന സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളാ​യ മ​രി​യാ ല​യ, മ​രി​യ നി​വാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു.
മ​രി​യ നി​വാ​സ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജോ​സ​ഫൈ​ൻ ന​ന്ദി പ​റ​ഞ്ഞു.
ഒന്പതാം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 450 വി​ദ്യാ​ർ​ഥി​ക​ൾ പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ത്തു. വീ​ടു​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം വി​ത​ര​ണ​ത്തി​നെ​ത്തി​ച്ചു.