മന്ത്രിയുടെ ബന്ധുവീട്ടിൽ ഇ​ൻ​കം ടാ​ക്സ് റെ​യ്ഡ്
Tuesday, October 19, 2021 12:36 AM IST
കോ​യ​ന്പ​ത്തൂ​ർ : മു​ൻ മ​ന്ത്രി വി​ജ​യ​ഭാ​സ്ക​റി​ന്‍റെ കോ​യ​ന്പ​ത്തൂ​രി​ലു​ള്ള ബ​ന്ധു വീ​ട്ടി​ൽ ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ​മാ​ർ റെ​യ്ഡ് ന​ട​ത്തി.
എ​ഡി​എം​കെ സ​ർ​ക്കാ​രി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മ​ന്ത്രി വി​ജ​യ​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ര​മ്യ​യു​ടെ പി​താ​വി​ന്‍റെ രാ​മ​നാ​ഥ​പു​രം ന​ഞ്ചു​ണ്ടാ​പു​രം എ​സ്എ​ൻ​വി ഗാ​ർ​ഡ​നി​ലു​ള്ള വ​സ​തി​യി​ലാ​ണ് ഇ​ന്നലെ രാ​വി​ലെ മു​ത​ൽ ഒ​രു വ​നി​താ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചം​ഗ സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.
അ​ധി​കാ​ര​ത്തി​ലി​രി​ക്കെ 27 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് സ​ന്പാ​ദി​ച്ച​താ​യി അ​ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​സെ​ടു​ത്തി​രു​ന്നു.
ഈ ​നി​ല​യി​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ ചെ​ന്നൈ, ട്രി​ച്ചി, പു​തു​ക്കോ​ട്ടൈ, കാ​ഞ്ചി​പു​രം, എ​ന്നി​ങ്ങ​നെ 43 ഓ​ളം ഇ​ട​ങ്ങ​ളി​ൽ ഉ​ള്ള അ​ദേ​ഹ​ത്തി​ന്‍റെ​വീ​ട്, ഓ​ഫീ​സു​ക​ൾ, ബ​ന്ധു ഗൃ​ഹ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ലു​ള്ള ഭാ​ര്യാ​പി​താ​വ് സു​ന്ദ​ര​ത്തി​നു സ്വ​ന്ത​മാ​യ വീ​ട്ടി​ലും ഇ​ൻ​കം ടാ​ക്സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.