മ​ണ്ണാ​ർ​ക്കാ​ട്ട് കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം
Saturday, September 18, 2021 12:43 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ലേ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്തി​ക​ളി​ലേ​യും മു​ൻ​സി​പ്പാ​ലി​റ്റി​യി​ലേ​യും കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​കാ​നു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രി​ൽ നി​ന്നും ചോ​ദി​ച്ച​റി​ഞ്ഞു. പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും മു​ൻ​സി​പ്പാ​ലി​റ്റി​യി​ലേ​യും മു​ഴു​വ​നാ​ളു​ക​ൾ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
പ്രാ​ഥ​മാ​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലും അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ആ​ർ​ടിപിസി​ആ​ർ പ​രി​ശോ​ധ​ന​ക​ളി​ലും ജ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും ജി​ല്ലാ ക​ളക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി.
അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മീ​റ്റി​ംഗ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​പി. റീ​ത്ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലോക മുള ദിനം: സെമിനാർ ഇന്ന്

മം​ഗ​ലം​ഡാം: ലോ​ക മു​ള ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് ഓ​ഫ് ബാം​ബൂ പാ​ല​ക്കാ​ട്, മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കീ​ട്ട് മു​ള​യു​ടെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.​
വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ഗൂ​ഗി​ൾ മീ​റ്റ്. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി അ​ഗ്രി​ക​ൾ​ച്ച​ർ ഡ​യ​റ​ക്ട​ർ കെ.​പി. സൈ​രാ​ജ്, എം.​ ബാ​ബു​രാ​ജ് വ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.