പ്ര​തി​ഷേ​ധിച്ചു
Friday, June 25, 2021 12:31 AM IST
പാ​ല​ക്കാ​ട്: വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സൈ​ഫൈ​ൻ ന​ട​ത്തി​യ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​വും എം.​സി ജോ​സ​ഫൈ​ന്‍റെ കോ​ല​വും ക​ത്തി​ച്ചു സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച ജോ​സ​ഫൈ​നെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്നും മു​ഖ്യ​മ​ന്ത്രി പു​റ​ത്താ​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്കു​മെ​ന്നും കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ച്ചു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ.​ശ​ർ​രാ​ജ്, കെ.​എ​ൻ.​സ​ഹീ​ർ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ക്കീം ക​ൽ​മ​ണ്ഡ​പം, സി.​നി​ഖി​ൽ, സ​ദ്ദാം ഹു​സൈ​ൻ, ഷെ​റീ​ഫ്, സ​ൽ​മാ​നു​ൽ ഫാ​രി​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

വ​ട​ക്ക​ഞ്ചേ​രി: മു​ട്ടി​ൽ മ​രം മു​റി അ​ഴി​മ​തി​യി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ണ്ടാ​ഴി മ​ണ്ഡലം യു​ഡി​എ​ഫ് ക​മ്മി​റ്റി വ​ണ്ടാ​ഴി വി​ല്ലേ​ജ് ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​ശ​ശീ​ന്ദ്ര​ൻ, അ​ശോ​ക​ൻ മാ​സ്റ്റ​ർ, ഡി​നോ​യ് കോ​ന്പാ​റ, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, കെ.​സ​ലാ​മു ,കെ.​പി.​കൃ​ഷ്ണ​ൻ, ബി​നോ​യ്, എ.​ഷാ​ന​വാ​സ് മു​ട​പ്പ​ല്ലൂ​ർ, എ​സ്. ലാ​ലു, ഗ​ണേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.