വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​കി​ണ​റു​ക​ൾ ശു​ചീ​ക​രി​​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കു ഇ​ന്നു തു​ട​ക്കം
Tuesday, May 4, 2021 11:03 PM IST
വ​ട​ക്ക​ഞ്ചേ​രി : വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​കി​ണ​റു​ക​ൾ ശു​ചീ​ക​രി​ച്ച് ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.

ടൗ​ണി​ൽ മി​ഷ​ൻ സ്കൂ​ളി​നു പു​റ​കി​ലു​ള്ള പൊ​തു​കി​ണ​ർ ശു​ചീ​ക​രി​ച്ചാ​ണ് ശു​ദ്ധ​ജ​ല വി​പ്ല​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ടൗ​ണി​ലെ പൊ​തു​കി​ണ​റു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യി​ലെ ദീ​പി​ക പ​ത്ര​ത്തി​ൽ മി​ഷ​ൻ സ്കൂ​ളി​നു പു​റ​കി​ലെ പൊ​തു​കി​ണ​റി​ന്‍റെ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. ക​ഞ്ചി​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ച്ഛ് ജ​ല റ​വ​ല്യൂ​ഷ​ൻ (ശു​ദ്ധ​ജ​ല വി​പ്ല​വം ) ആ​ണ് ആ​ധു​നി​ക യ​ന്ത്ര സം​വി​ധാ​ന​ത്തോ​ടെ കി​ണ​റു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് കെ ​എ​സ് ആ​ർ ടി ​സി സ്റ്റാ​ൻ​ഡി​ലെ ഒ​രു നൂ​റ്റാ​ണ്ടാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കി​ണ​ർ പു​ന​രു​ദ്ധ​രി​ച്ച​തി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ ക​ന്പ​നി​യാ​ണി​ത്. കി​ണ​റി​ൽ ഡ്ര
​ജ്ജി​ങ്ങി​ലൂ​ടെ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കി മ​ണ​ൽ തി​രി​ച്ചു നി​ക്ഷേ​പി​ച്ചു ജ​ല​ത്തി​ൽ ഫി​ൽ​റ്റ​റിം​ഗ് സം​വി​ധാ​നം നി​ല​നി​ർ​ത്തു​ന്ന സാ​ങ്കേ​തി​ക പ്ര​ക്രി​യ​യാ​ണ് ക​ന്പ​നി ചെ​യ്യു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് കി​ണ​ർ ശു​ചീ​ക​ര​ണം യ​ന്ത്ര​സം​വി​ധാാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ നി​ർ​വ​ഹി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​ജെ ഉ​സ​നാ​ർ, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. കെ. ​പി ശ്രീ​ക​ല, ഗി​രി​ജ സു​രേ​ഷ്, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ​ക്. എം. ​മു​ര​ളീ​ധ​ര​ൻ, മ​റ്റു വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സു​നി​ത ഷ​ഹീ​ർ, വി. ​എ അ​ൻ​വ​ർ, സെ​ക്ര​ട്ട​റി കെ. ​കെ ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​നു ജോ​ഷി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ദി​ലീ​പ് വ​ർ​മ്മ, സ്വ​ച്ഛ് ജ​ല റെ​വ​ല്യൂ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​യ് ഒ​ടു​വേ​ലി​ൽ, പി ​ആ​ർ ഒ ​സ​ന്തോ​ഷ് കു​ന്ന​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പ​ഞ്ചാ​യ​ത്ത് പൊ​തു കി​ണ​ർ ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം പൊ​തു കു​ള​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും വേ​ണ്ടി​യും കി​ണ​ർ പു​ന​രു​ദ്ധ​രി​ക്കാ​ൻ ക​ന്പ​നി ഒ​രു​ക്ക​മാ​ണെ​ന്നും സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. എം. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.