അ​ഞ്ജ​ലിയ്ക്കു സ്നേ​ഹ ഭ​വ​നൊ​രു​ക്കി എ​ൻ​എ​സ്എ​സ്
Monday, March 8, 2021 12:32 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ത​ല​ചാ​യ്ക്കാ​ൻ ഒ​രി​ട​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ച്ച അ​ഞ്ജ​ലി കൃ​ഷ്ണ​യും കു​ടും​ബ​വും ഇ​നി എ​ൻ​എ​സ്എ​സി​ന്‍റെ സ്നേ​ഹ ഭ​വ​നി​ൽ ഭ​യാ​ശ​ങ്ക​ക​ളി​ല്ലാ​തെ രാ​പാ​ർ​ക്കും. പാ​ല​ക്കാ​ട് ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ട​ന്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ ലീ​ഡ​ർ അ​ഞ്ജ​ലി കൃ​ഷ്ണ​ക്ക്
സ്നേ​ഹ വീ​ടൊ​രു​ക്കി​യ​ത്. നി​ർ​ധ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി വീ​ട് വെ​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ ഇ​ത്ത​വ​ണ ജി​ല്ല എ​ൻ​എ​സ്എ​സ് ത​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ക​ട​ന്പൂ​ർ സ്കൂ​ളി​ലെ വോ​ള​ണ്ടി​യ​ർ ലീ​ഡ​റെ ത​ന്നെ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.​

ഈ സ​മ​യ​ത്ത് സ്വ​ന്ത​മാ​യി സ്ഥ​ലം പോ​ലു​മി​ല്ലാ​തെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു അ​ഞ്ജ​ലി കൃ​ഷ്ണ​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്ക് അ​ഞ്ജ​ലി​യു​ടെ പി​താ​വ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ​രു​ടെ വീ​ടെ​ന്ന സ്വ​പ്ന​ത്തി​ന് ചി​റ​ക് മു​ള​ച്ചു. 600 സ്ക്വ​യ​ർ ഫീ​റ്റി​ൽ 7.5 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ട് കി​ട​പ്പ് മു​റി, അ​ടു​ക്ക​ള, ഹാ​ൾ, സി​റ്റ് ഒൗ​ട്ട്, ടോ​യ്ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ട്. ജി​ല്ലാ ഹ​യ​ർ സെ​ക്ക​ണ്ട​റി എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​മ​ത്തെ സ്നേ​ഹ വീ​ടാ​ണ് അ​ഞ്ജ​ലി കൃ​ഷ്ണ​ക്ക് വേ​ണ്ടി നി​ർ​മ്മി​ച്ച​ത്. അ​ഞ്ചു മാ​സം കൊ​ണ്ടാ​ണ് വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ വ​ള​ണ്ടി​യ​ർ​മാ​ർ സ്ക്രാ​പ്പ് ച​ല​ഞ്ചി​ലൂ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​ന് തു​ക ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം എ​ൻ​എ​സ്എ​സ് സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ജേ​ക്ക​ബ് ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. സോ​ളി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജി​യ​ണ​ൽ കോ ​ഓ​ർ​ഡ​നേ​റ്റ​ർ പി.​ഡി.​സു​ഗ​ത​ൻ, ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​ൻ.​രാ​ജേ​ഷ് ,പി.​എ.​സി അം​ഗ​ങ്ങ​ളാ​യ കെ.​എ​ച്ച് ഫ​ഹ​ദ്,ഷാ​ജി താ​ഴ​ത്തു വീ​ട്,അ​മ​ൽ​രാ​ജ് മോ​ഹ​ൻ,എ.​എം.​മു​കു​ന്ദ​ൻ,വി.​ടി.​ജ​യ​കൃ​ഷ്ണ​ൻ,ഡോ.​സ​ലീ​ന വ​ർ​ഗീ​സ്,പ്ര​വീ​ണ്‍ ശ​ശി​ധ​ര​ൻ,ടി.​പി.​പ്ര​ഭാ​ക​ര​ൻ,എ.​വി മി​ഥു​ൻ രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.