ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സിനു നഗരസഭയുടെ അംഗീകാരം
Thursday, January 28, 2021 12:05 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​നു ന​ഗ​ര​സ​ഭ​യു​ടെ മി​ക​ച്ച ഹ​രി​ത ഓ​ഫീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്. ഹ​രി​ത കേ​ര​ളം ശു​ചി​ത്വ​മി​ഷ​ൻ മാ​ലി​ന്യ സം​സ്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന ഗ്രീ​ൻ പ്രോ​ട്ടോ​ക്കാ​ൾ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ സം​പൂ​ർ​ണ്ണ​മാ​ക്കി​യ​തി​നാ​ണ് പു​ര​സ്കാ​രം. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എ​ൽ ക​വി​ത നിർ​വ​ഹി​ച്ചു.
ചി​റ്റൂ​ർ ഫ​യ​ർ അ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ എം.​ര​മേ​ഷ് കു​മാ​ർ, ഫെ​യ​ർ ഓ​ഫി​സ​ർ എ​സ്.​സു​ചി​ത്കു​മാ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. പ്ലാ​ച്ചി​മ​ട​യി​ലും ചി​റ്റൂ​ർ പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പ​വും അ​ന്തി​യു​റ​ങ്ങാ​ൻ മേ​ൽ​ക്കു​ര​യി​ല്ലാ​ത്ത ര​ണ്ടു വീ​ട്ടു​കാ​ർ​ക്ക് ഫ​യ​ർ അ​ൻ​ഡ് റ​സ്ക്യു മ​റ്റു സി​ആ​ർ​വി ഗ്രൂ​പ്പും സം​യു​ക്ത​മാ​യി വാ​സ​യോ​ഗ്യ​മാ​യ കു​ടി നി​ർ​മ്മി​ച്ചു ന​ൽ​കി പൊ​തു​ജ​ന പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​തെ മാ​ര​ക രോ​ഗ​ത്തി​ന് മ​രു​ന്ന് ല​ഭി​ക്കാ​താ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മ​രു​ന്നു​കൊ​ണ്ടു​വ​ന്നു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യും പ​രോ​പ​കാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഭ​ട​ന്മാ​ർ വി​ശി​ഷ്ട സേ​വ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.