വ​യോ​ധി​ക​യ്​ക്ക് അ​ഭ​യം ന​ൽ​കി ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി
Wednesday, January 20, 2021 12:21 AM IST
പാ​ല​ക്കാ​ട് : വീ​ട് ന​ഷ്ട​പ്പെ​ട്ട് ക​ട​ത്തി​ണ്ണ​യി​ൽ അ​ഭ​യം​തേ​ടി​യ വ​യോ​ധി​ക​യ്ക്ക് ആ​ശ്ര​യം ന​ൽ​കി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി. ഒ​ന്ന​ര​ല​ക്ഷം രൂ​പ ചി​റ്റൂ​ർ ഭൂ​പ​ണ​യ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​വ് തെ​റ്റി​യ​തി​നാ​ൽ വീ​ട് ജ​പ്തി ചെ​യ്യ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളോ​ളം തെ​രു​വി​ൽ അ​ല​ഞ്ഞ രാ​ജാ​മ​ണി​യ്ക്കാ​ണ് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജാ​മ​ണി​യു​ടെ മൂ​ന്ന് പെ​ണ്‍​മ​ക്ക​ൾ വി​വാ​ഹം ക​ഴി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ഏ​ക​മ​ക​ൻ എ​വി​ടെ​യാ​ണെ​ന്ന​റി​യി​ല്ല . ആ​രും നോ​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​തോ​ടെ അ​നാ​ഥ​യാ​യ രാ​ജാ​മ​ണി ചി​റ്റൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​തോ​റി​റ്റി​യും ചി​റ്റൂ​ർ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും സാ​മൂ​ഹി​ക നീ​തി വ​കു​പ്പും ഇ​ട​പെ​ട്ട് മു​ണ്ടൂ​ർ പ​ന്നി​യ​ന്പാ​ടം മ​ദ​ർ സാ​ന്താ​ൾ ഓ​ർ​ഫ​നേ​ജി​ൽ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.