വി​ധി​നി​ർ​ണ​യ​ത്തെ ചൊ​ല്ലി സം​ഘ​ർ​ഷം; വി​ധി​ക​ർ​ത്താ​ക്ക​ളെ കു​ട്ടി​ക​ൾ ത​ട​ഞ്ഞു
Friday, November 8, 2019 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ധി നി​ർ​ണ​യ​ത്തെ ചൊ​ല്ലി സം​ഘ​ർ​ഷം. ര​ണ്ടാം ദി​നം രാ​ത്രിവ​രെ നീ​ണ്ട സം​ഘ​നൃ​ത്ത വേ​ദി​യി​ലെ വി​ധി നി​ർ​ണ​യം പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കി. വി​ധി​ക​ർ​ത്താ​ക്ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നു​ള്ള​വ​ർ ത​ന്നെ​യാ​യ​താ​ണു വി​ധി​നി​ർ​ണ​യ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് സം​ശ​യം സൃ​ഷ്ടി​ച്ച​ത്. മ​ത്സ​രാ​ർ​ഥി​ക​ൾ ഏ​റെ നേ​രം വി​ധി​ക​ർ​ത്താ​ക്ക​ളെ ത​ട​ഞ്ഞു​ വ​ച്ചു. പി​ന്നീ​ട് എ​സ്ഐ ​കെ.​എ​സ്. സു​ബി​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് സ് കൂ​ൾ അ​ധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. വി​ധി​നി​ർ​ണ​യ​ത്തി​ൽ സം​ശ​യ​മു​ള്ള​വ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കു​വാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നും അ​താ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ല്ലാ​തെ ക​ലോ​ത്സ​വ വേ​ദി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും തീ​രു​മാ​ന​മാ​യി. ഇ​ന്ന​ലെ വ​രെ 21 അ​പ്പീ​ലു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് പ​ല മ​ത്സ​ര​ങ്ങ​ളും രാ​ത്രി വൈ​കി​യാ​ണു അ​വ​സാ​നി​ക്കു​ന്ന​ത്.