രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു ന​യി​ക്കാ​നു​ള്ള ശ്ര​മം അ​പ​ക​ട​ക​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Thursday, October 10, 2019 1:00 AM IST
തൃ​ശൂ​ർ: രാ​ജ്യ​ത്ത് ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യ സാ​ഹി​ത്യ​കാ​രന്മാർ അ​ട​ക്ക​മു​ള്ള 49 പ്ര​മു​ഖ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും പൗ​രാ​വ​കാ​ശ ലം​ഘ​ന​വും രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു ന​യി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​വും മു​ൻ ഗ​വ. ചീ​ഫ് വി​പ്പു​മാ​യ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ദ​ളി​ത​ര​ട​ക്ക​മു​ള്ള പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും വേ​ട്ട​യാ​ടു​ന്ന മോ​ദി ഭ​ര​ണ​ത്തി​നെ​തി​രേ മ​തേ​ത​ര ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
കേ​ര​ള കോ​ണ്‍-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ സി.​വി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളാ​യ ജോ​ണ്‍​സ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, തോ​മ​സ് ആ​ന്‍റ​ണി, സി.​ടി. പോ​ൾ, ഇ​ട്ടേ​ച്ച​ൻ ത​ര​ക​ൻ, തോ​മ​സ് ചി​റ​മ്മ​ൽ, അ​ഡ്വ.​കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. പ​യ​സ് മാ​ത്യു, അ​ഡ്വ. ജെ​യിം​സ് തോ​ട്ടം, എ.​എ​ൽ. ആ​ൻ​ണി, പ്ര​സാ​ദ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.