എടവിലങ്ങ് സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നാളെ
Thursday, October 10, 2019 12:56 AM IST
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30ന് ഇ.ടി. ടൈസണ്‍ എംഎൽ എ നിർവഹിക്കും. എംഎൽ എ ഫണ്ടിൽ നിന്നും കയ്പമം ഗലം മണ്ഡലത്തിലെ യുപി സ്കൂളുകൾക്ക് നൽകുന്ന ഹൈ ടെക് ഉപകരണങ്ങളുടെ വിതരണവും നടക്കും.
പഞ്ചായത്തിലെ താമസക്കാരിലെ പ്രമുഖ വ്യക്തിത്വങ്ങ ളുടെ സഹാ യ സഹകരണത്തോടെ യാണ് ആറ് ഹൈടെക് ക്ലാസ് മുറി കൾ പണിതുയർത്തിയത്. സ്കൂളിൽ വികസന കുതിപ്പിനു തുടക്കം കുറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെ ന്നും പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ആർ.വി.അനിൽ കുമാർ, പിടിഎ പ്രസിഡന്‍റ് കെ.കെ. രമേഷ് ബാബു, വി.എം. ബൈജു, പി.എസ്. അനിൽകുമാർ, ഇ.എ. മുഹമ്മദ് ഷെരീഫ് എന്നിവർ അറിയിച്ചു.