ന​ഗ​ര​സ​ഭ പ്ര​തി​കാ​ര മ​നോ​ഭാ​വ​ത്തോ​ടെ പെ​രു​മാ​റു​ന്നുവെന്നു ദേ​വ​സ്വം
Thursday, August 15, 2019 12:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ദേ​വ​സ്വം വ​ക ക​ച്ചേ​രി​വ​ള​പ്പി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​ണെ​ന്നും അ​ത്യാ​ഹി​ത​ങ്ങ​ൾ സം​ഭ​വി​ച്ചാ​ൽ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ദേ​വ​സ്വം അ​ധി​ക്യ​ത​ർ. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കേ​ണ്ട ന​ഗ​ര​സ​ഭ പ്ര​തി​കാ​ര മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും ദേ​വ​സ്വം ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് മേ​നോ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.എം. സു​മ എ​ന്നി​വ​ർ പ​റ​ഞ്ഞു.​ ക​ഴി​ഞ്ഞ ദി​വ​സം ക​ച്ചേ​രി വ​ള​പ്പി​ൽ മ​രം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലി​ലേ​ക്ക് വീ​ണ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രെ ന​ഗ​ര​സ​ഭ ദേ​വ​സ്വ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ച്ചേ​രി വ​ള​പ്പി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ദേ​വ​സ്വം എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഒ​ന്നും ചെ​യ്യാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.