ക​വ​ള​പ്പാ​റ​യി​ലെ ദു​രി​തബാ​ധി​ത​ർ​ക്ക് വെ​ള്ളി​ക്കു​ള​ങ്ങ​ര​യു​ടെ കാ​രു​ണ്യഹ​സ്തം
Wednesday, August 14, 2019 1:03 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: പെ​രു​ന്നാ​ളി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വച്ച് ദു​രി​ത​മ​നു​ഭ​വിക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ.
ഉ​രു​ൾ​പ്പൊ​ട്ട​ൽ ദു​ര​ന്ത​ത്തെത്തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി വ​സ്ത്ര​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വെ​ള്ള​വും സ​മാ​ഹ​രി​ച്ച് ഇ​വ​ർ നി​ല​ന്പൂ​രി​ലെ ക​വ​ള​പ്പാ​റ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ എം.​വി.​ ന​വാ​സ്, എ.​എം.​സു​ധീ​ർ, വി.​സി.​ ജ​മാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ​യാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി പു​റ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ പ​രി​ശ്ര​മഫ​ല​മാ​യി ഒ​രു മി​നിലോ​റി നി​റ​യെ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി.
ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ് ജോ​സ​ഫ്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ​ക്ക് പ​കു​തി​യോ​ളം സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ​ത്. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, വെ​ള്ളം, നാ​പ്കി​ൻ എ​ന്നി​വ​യാ​ണ് സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് വി​ദ്യാ​ർഥി​ക​ൾ ന​ൽ​കി​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​വി​ൻ​ചു​വ​ട് ജം​ഗ്ഷ​നി​ലെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ അ​രി, ബി​സ്ക്ക​റ്റ് തു​ട​ങ്ങി​യ​വ​യും സ​മാ​ഹ​രി​ച്ചു ന​ൽ​കി ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ത​ങ്ങ​ൾ സ​മാ​ഹ​രിച്ച സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഇ​വ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു. പു​ല​ർ​ച്ചെ നി​ല​ന്പൂ​രി​ലെ​ത്തി സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൈ​മാ​റി.
വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി.​ ലൈ​ജു​മോ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. എ​സ്.​ഐ. എ​സ്.​എ​സ്.​ഷി​ജു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് ക​ടു​പ്പ​ശേ​രി​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.