മാലിന്യങ്ങൾനിറഞ്ഞ് മാർക്കറ്റ് റോഡ്
1541639
Friday, April 11, 2025 1:38 AM IST
ചാലക്കുടി : മാർക്കറ്റ് റോഡിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ നിറയുന്നു. വെടിക്കെട്ട് പാടത്ത് റോഡരികിലാണ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നത്.
നേരത്തെ മുതൽ ഇവിടെയായിരുന്നു മാലിന്യങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നത്. നഗരസഭ ഇതിനെതിരേ നടപടികൾ ആരംഭിച്ചപ്പോൾ വലിച്ചെറിയുന്നത് കുറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും പഴയ പോലെയായി. നഗരസഭ ഓഫീസിൽ സിസിടിവി ക്യാമറയിൽ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെങ്കിലും മാലിന്യങ്ങൾ നിറയുകയാണ്. മ
ാലിന്യങ്ങൾ നഗരസഭ നീക്കം ചെയ്യുന്നുമില്ല ഇതിനാൽ ഇവിടെ ദുർഗന്ധം വമിക്കുകയാണ്.