വാ​ട​ക കു​ടി​ശി​ക​: കെ​ട്ടി​ട ഉ​ട​മ ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി
Wednesday, August 4, 2021 12:41 AM IST
എ​രു​മ​പ്പെ​ട്ടി:​ കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ ദു​രി​ത​ങ്ങ​ൾ​ക്കി​ട​യി​ലും വാ​ട​ക ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ കെ​ട്ടി​ട ഉ​ട​മ ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി.
വെ​ള്ളി​ത്തി​രു​ത്തി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന നെ​ടി​യേ​ട​ത്ത് സ​ത്യ​ൻ, ഭാ​ര്യ സു​ലോ​ച​ന എ​ന്നി​വ​രാ​ണ് ചു​ങ്ക​ത്ത് രാ​ജു വ​ർ​ഗീ​സി​നെ​തി​രെ കു​ന്നം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടു​ള്ള​ത് . വ​ർ​ഗീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ സു​ലോ​ച​ന​യും കു​ടം​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രി​ക​യാ​ണ്. ലോ​ക്ഡൗ​ണി​ൽ പ​ണി മു​ട​ങ്ങി​യ​തി​നാ​ൽ ഏ​താ​നും മാ​സ​ത്തെ വാ​ട​ക കു​ടി​ശി​ക വ​ന്നു.
ഇ​തി​ന്‍റെ പേരിൽ റൂ​മി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യും വെ​ള്ള​വും ഉ​ട​മ വി​ച്ഛേ​ദി​ച്ച​താ​യും ഇ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സു​ലോ​ച​ന മാ​ത്ര​മു​ള്ള​പ്പോ​ൾ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ള്ളി​യി​ട്ടെ​ന്നും ച​ങ്ങ​ല കൊ​ണ്ട് വീ​ട് താ​ഴി​ട്ടു പൂ​ട്ടി​യെ​ന്നും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.