കോ​വി​ഡ്: തൃ​ശൂ​രിൽ 540 പേ​ർ​ക്കുകൂ​ടി
Wednesday, January 20, 2021 12:31 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 540 പേ​ർ​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 512 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ.
നാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 18 പേ​ർ​ക്കും ഉ​റ​വി​ട​മ​റി​യാ​ത്ത ആ​റു പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 329 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4811 ആ​ണ്. ഇ​തി​ൽ 3406 പേർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
തൃ​ശൂ​ർ സ്വദേശി​ക​ളാ​യ 103 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.