പ​ച്ച​ക്ക​റി, ഏ​ത്ത​ക്കാ​യ വി​ല​യി​ടി​ഞ്ഞു ; ക​ർ​ഷ​ക​ർ ത​ള​ർ​ന്നു
Saturday, November 21, 2020 11:55 PM IST
കോ​ത​മം​ഗ​ലം: ഏ​ത്ത​ക്കാ​യു​ടെ വി​ല​യും ആ​വ​ശ്യ​ക്കാ​രു​ം കു​റ​ഞ്ഞ​ത് ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. തോ​ട്ട​ങ്ങ​ളി​ൽ വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ കു​ല​ക​ൾ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വി​ള​വെ​ടു​ക്കാ​തെ നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണ്.

20 രൂ​പ​യി​ൽ താ​ഴെ വ​രെ മൊ​ത്ത​വി​ല താ​ഴു​ക​യും ചെ​യ്തു. പ​യ​ർ ഒ​ഴി​കെ​യു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കു​റ​വാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കോ​വി​ഡ്മൂ​ലം ജോ​ലി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വും വി​ള​വു കു​റ​ഞ്ഞ​തും പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​ക്കി. കോ​വി​ഡ് മൂ​ലം വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ഇ​ടി​വും വ​ലു​താ​ണ്.

സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​യി​ൽ പ​ണ​ത്തി​ന് ദൗ​ർ​ല​ഭ്യ​മേ​റി​യ​തും ക​ട​ക​ളി​ലെ വി​ൽ​പ്പ​ന കു​റ​യാ​നി​ട​യാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് പ​ച്ച​ക്ക​റി​യും വാ​ഴ​യു​മൊ​ക്കെ പ​ല​രും കൃ​ഷി ചെ​യ്ത​തും വി​പ​ണി​യെ ത​ള​ർ​ത്തി. ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ സ​ബ്സി​ഡി ഉ​ൾ​പ്പ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.