ആ​ലു​വ​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക് ഡൗ​ണ്‍ വേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന്
Tuesday, July 7, 2020 12:00 AM IST
ആ​ലു​വ: സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ച്ചാ​ൽ ആ​ലു​വ​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക് ഡൗ​ണ്‍ വേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. ആ​ലു​വ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ഴി​ഞ്ഞ ദി​വ​സം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് കേ​സു​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മാർക്കറ്റിൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.