ശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി
Friday, February 21, 2020 2:56 AM IST
മൂവാറ്റുപുഴ: ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്ര ങ്ങളിലെല്ലാം ബലിതർപ്പണത്തിനുള്ള സൗകര്യ ങ്ങൾ ഒരുക്കി. ആനിക്കാട് തിരുവുംപ്ലാവ് മഹാദേ വക്ഷേത്രത്തിൽ ഇന്നു രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയക്ക് ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി 12ന് ശിവാത്രി പൂജ ദർശനം, തുടർന്ന് ക്ഷേത്രത്തിലെ തീർഥ കരയിൽ ബലിതർപ്പണം, 1.30 മുതൽ ബാലെ. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാവിലെ ആറിന് രുദ്രാഭിഷേകം, വൈകിട്ട് മൂന്നിന് കാഴ്ചശ്രീബലി, 7.30ന് നൃത്തസന്ധ്യ, രാത്രി 12ന് മഹാശിവരാത്രി അഭിഷേകം, ബലിതർപ്പണം, 1.30ന് ബാലെ.

തോട്ടക്കര മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാവിലെ ഏഴിന് മഹാശിവപുരാണ പാരായണം, എട്ടിന് കളഭപൂജ, രാത്രി 12 മുതൽ ബലിതർപ്പണം. മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം, ശിവൻകുന്ന് മഹാദേവക്ഷേത്രം, രണ്ടാർ ശിവഗിരി ക്ഷേത്രം, ആനിക്കാട് ഉമമഹേശ്വര ക്ഷേത്രം, മേക്കടന്പ് ആന്പല്ലൂർ ശിവക്ഷേത്രം എന്നിവി ടങ്ങളിലെല്ലാം ശിവരാത്രി വിശേഷാൽ പൂജകളുണ്ടായിരിക്കും.