ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ
1537584
Saturday, March 29, 2025 4:27 AM IST
പെരുമ്പാവൂർ: എം.എ. റോഡ് വാഴക്കുളത്ത് നിന്ന് ഹെറോയിനുമായി ആസാം സ്വദേശി അബു ബാട്ട(28)നെ കുന്നത്തുനാട് എക്സൈസ് സംഘം പിടികൂടി. ഇയാളുടെ പക്കൽനിന്ന് 3.368 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സലിം യൂസഫ്, സി.എൻ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. രാജേഷ്, ശ്രീലക്ഷ്മി വിമൽ, ഡ്രൈവർ ബെന്നി പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.