യു​സി കോ​ള​ജി​ലെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ മ​ന​സി​ൽ സൂ​ക്ഷി​ച്ച വ​ലി​യ ഇ​ട​യ​ൻ
Wednesday, May 5, 2021 11:40 PM IST
സി​ജോ പൈ​നാ​ട​ത്ത്
കൊ​ച്ചി: "ഞാ​ന്‍ സ്വ​ര്‍​ഗ​ത്തി​ന്‍റെ വാ​തി​ലി​ല്‍ എ​ത്തു​മ്പോ​ള്‍ ആ​ലു​വ യു​സി കോ​ള​ജി​ല്‍ പ​ഠി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞി​ട്ടു കാ​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​പ്പോ​ള്‍ ഞാ​ന്‍ പ​റ​യും. സി.​പി. മാ​ത്യു സാ​റി​ന്‍റെ പേ​രി​ലു​ള്ള ഒ​രു ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ച്ചാ​ണു വ​രു​ന്ന​തെ​ന്ന്. അ​പ്പോ​ള്‍ സാ​ര്‍ 'ഇ​വ​നെ എ​നി​ക്കു പ​രി​ച​യ​മു​ണ്ട്' എ​ന്നു പ​റ​യും. എ​ന്നെ ക​യ​റ്റി​വി​ടും...'
2011ല്‍ ​യു​സി കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സം​ഗ​മ​ധ്യേ ന​ര്‍​മ​ഭാ​ഷ​യി​ല്‍ ഇ​തു പ​ങ്കു​വ​ച്ച​പ്പോ​ള്‍ സ​ദ​സ് ന​ന്നാ​യി ആ​സ്വ​ദി​ച്ചു. കോ​ള​ജി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ സി.​പി. മാ​ത്യു​വി​ന്‍റെ പേ​രി​ല്‍ യു​സി​യു​ടെ ന​വ​തി​സ്മാ​ര​ക​മാ​യി തു​ട​ങ്ങി​യ സെ​ന്‍റ​ര്‍ ഫോ​ര്‍ ദി ​സ്റ്റ​ഡി ഓ​ഫ് റി​ലീ​ജി​യ​ന്‍ ആ​ന്‍​ഡ് സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
അ​ന്ന​ത്തെ പ്ര​സം​ഗ​ത്തി​ലെ മ​റ്റൊ​രു വി​ശേ​ഷം ഇ​ങ്ങ​നെ: 'മ​ഹാ​ത്മാ​ഗാ​ന്ധി എ​ന്‍റെ കോ​ള​ജി​ല്‍ ന​ട്ട മാ​വി​ലെ മാ​ങ്ങാ ഞാ​നും അ​ന്ന​ത്തെ കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ​റി​ച്ചു​തി​ന്നു. അ​തി​ന് അ​ധ്യാ​പ​ക​ന്‍ എ​ന്നെ ശ​കാ​രി​ച്ചു. എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം കി​ട്ട​ണ​മെ​ന്നു പ്ര​സം​ഗി​ച്ച ഗാ​ന്ധി​ജി ന​ട്ട മാ​വി​ല്‍​നി​ന്നു മാ​ങ്ങാ പ​റി​ച്ച​തി​നു ശ​കാ​രി​ച്ച അ​ധ്യാ​പ​ക​ന്‍ ഗാ​ന്ധി​ജി​യെ മ​ന​സി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നു ഞാ​ന്‍..! കാ​ല​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​ക്കാ​ര്യം ആ ​അ​ധ്യാ​പ​ക​നെ ഓ​ര്‍​മി​പ്പി​ച്ച​പ്പോ​ള്‍, ഞാ​ന്‍ ശ​കാ​രി​ച്ച​തു​കൊ​ണ്ടാ​ണ് അ​ങ്ങു തി​രു​മേ​നി​യാ​യ​തെ​ന്നു മ​റു​പ​ടി.'
യു​സി കോ​ള​ജി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ മാ​ര്‍ ക്രി​സോ​സ്റ്റം കോ​ള​ജ് അ​നു​ഭ​വ​ങ്ങ​ളും സ​ഹ​പാ​ഠി​ക​ളെ​ക്കു​റി​ച്ചും അ​ഭി​മാ​ന​ത്തോ​ടെ പ​ല വേ​ദി​ക​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 1933- 39 കാ​ല​ഘ​ട്ട​ത്തി​ലാ​ണു മാ​ര്‍ ക്രി​സോ​സ്റ്റം യു​സി കോ​ള​ജി​ല്‍ പ​ഠി​ച്ച​ത്. വി​വി​ധ മ​ത​സ്ഥ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ഒ​രു​മി​ച്ചു പ​ഠി​ക്കാ​നാ​യ കോ​ള​ജ് പ​ഠ​ന​കാ​ലം ജീ​വി​ത​ത്തി​ലെ സു​വ​ര്‍​ണ​നാ​ളു​ക​ളാ​യി​രു​ന്നെ​ന്നു വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ക്യു​മെ​നി​സ​ത്തി​ന്‍റെ​യും മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ​യും ക​ലാ​ല​യ​മാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.
കോ​ള​ജ് കാ​ല​ത്തെ സൗ​ഹൃ​ദ​ങ്ങ​ള്‍ എ​ക്കാ​ല​വും അ​ദ്ദേ​ഹം മ​ന​സി​ല്‍ സൂ​ക്ഷി​ച്ചു. അ​ര്‍​ബു​ദ​ബാ​ധി​ത​നാ​യി ചി​കി​ത്സ ന​ട​ക്കു​ന്ന​തി​നി​ടെ, യു​സി​യി​ലെ സ​ഹ​പാ​ഠി ഡ​ബ്ല്യു. ജോ​ണി​നെ കാ​ണാ​ന്‍ ആ​ലു​വ​യി​ലെ​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​ന​കാ​ല​ത്തെ സൂ​ക്ഷ്മ​മാ​യ സൗ​ഹൃ​ദ​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​മാ​ണെ​ന്നു മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​തോ​മ​സ് ഫി​ലി​പ്പ് ഓ​ര്‍​ക്കു​ന്നു.
മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ലോ​ര്‍​ഡ് ഇ​ര്‍​വി​ന്‍റെ​യും ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്‍റെ​യു​മെ​ല്ലാം കൈ​പ്പ​ട പ​തി​ഞ്ഞ യു​സി കോ​ള​ജി​ലെ വി​സി​റ്റേ​ഴ്‌​സ് ഡ​യ​റി​യി​ല്‍ 2010 സെ​പ്റ്റം​ബ​ര്‍ ആ​റി​നു ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​ച്ചു; 'വ്യ​ത്യ​സ്ത​ത​ക​ള്‍​ക്കി​ട​യി​ലും ഒ​രു കു​ടും​ബം പോ​ലെ ന​മു​ക്കു ജീ​വി​ക്കാം'.