അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ്
Friday, November 27, 2020 10:00 PM IST
തൊ​ടു​പു​ഴ: ​ഖാ​ദി ബോ​ർ​ഡ് ഓ​ണ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ത്തു പ​വ​ൻ സ്വ​ർ​ണം ഇ​ടു​ക്കി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ക​ഐ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റു​മാ​യ എം.​ആ​ർ. അ​ജി​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഒ​രു​വ​ർ​ഷം മു​ന്പ് ഖാ​ദി ബോ​ർ​ഡി​ന്‍റെ തൊ​ടു​പു​ഴ​യി​ലെ റീ​ട്ടെ​യി​ൽ ഷോ​പ്പി​ൽ​നി​ന്ന് ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് വ്യ​വ​സ്ഥ​യി​ലാ​ണ് അ​ജി​ത് തു​ണി​ക​ൾ വാ​ങ്ങി​യ​ത്.​ഇ​തോ​ടൊ​പ്പം ജി​യോ മാ​ത്യു​വും കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സും അ​ജി​ത്തി​ന്‍റെ ക്രെ​ഡി​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് വ​സ്ത്രം വാ​ങ്ങി​യി​രു​ന്നു.​ഇ​വ​ർ​ക്കു ല​ഭി​ച്ച കൂ​പ്പ​ണി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്തു പ​വ​ൻ സ്വ​ർ​ണ​നാ​ണ​യം ല​ഭി​ച്ചു.​ ഇ​തു ജി​യോ സ്വ​ന്ത​മാ​ക്കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.​ ഇ​തു സം​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.