മേ​ട്ടു​ക്കു​ഴി​യി​ൽ സ്ഥാ​നാ​ർ​ഥി ബാ​ഹു​ല്യം
Tuesday, November 24, 2020 9:53 PM IST
ക​ട്ട​പ്പ​ന: സ്ഥാ​നാ​ർ​ഥി പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ മേ​ട്ടു​ക്കു​ഴി ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി ബാ​ഹു​ല്യം. ര​ണ്ട് അ​പ​ര​ൻ​മാ​രും ഒ​രു വി​മ​ത​നു​മു​ൾ​പ്പ​ടെ ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ വി​മ​ത​നും അ​പ​ര​ൻ​മാ​രും ക​ളം നി​റ​ഞ്ഞ​തോ​ടെ ഇ​വി​ടെ ഇ​ത്ത​വ​ണ പോ​രാ​ട്ടം ക​ന​ക്കും.ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന വാ​ർ​ഡു​ക​ളി​ലൊ​ന്നാ​ണ് ഇ​രു​പ​ത്തി​മൂ​ന്നാം വാ​ർ​ഡാ​യമേ​ട്ടു​ക്കു​ഴി. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ചാ​ള​നാ​ട്ടി​നെ​തി​രേ​യാ​ണ് ര​ണ്ട് അ​പ​ര​ൻ​മാ​ർ രം​ഗ​ത്തു​ള്ള​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി മി​ന്‍റു ബേ​ബി​ക്ക് വി​മ​ത​നാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് കോ​ണ്‍​ഗ്ര​സ് പ്ര​ദേ​ശി​ക​നേ​താ​വാ​ണ്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​നം ക​ഴി​ഞ്ഞി​ട്ടും ഈ ​നേ​താ​വ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​തെ​വ​ന്ന​താ​ണ് വി​മ​ത മ​ത്സ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത്.