വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ കാ​ട്ടാ​ന ത​ല്ലി​ത്ത​ക​ർ​ത്തു
Monday, November 23, 2020 10:08 PM IST
മൂ​ന്നാ​ർ: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടാ​റി​ക്ഷ കാ​ട്ടാ​ന ത​ല്ലി​ത്ത​ക​ർ​ത്തു. കെ​ഡി​എ​ച്ച്പി ക​ന്പ​നി പെ​രി​യ​വ​ര എ​സ്റ്റേ​റ്റ് ചോ​ല​മ​ല ഡി​വി​ഷ​നി​ലെ താ​മ​സ​ക്കാ​രാ​യ പീ​റ്റ​റി​ന്‍റെ ഓ​ട്ടോ​യാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. കു​ടും​ബ​ത്തി​ന്‍റെ ആ​കെ വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​ഓ​ട്ടോ​റി​ക്ഷ.

ഞാ​യ​റാ​ഴ്ച രാ​ത്രി 1.30-ഓ​ടെ എ​ത്തി​യ കാ​ട്ടാ​ന വീ​ടി​നു​മു​ന്പി​ൽ നി​ർ​ത്തി​യി​രു​ന്ന ഓ​ട്ടോ കൊ​ന്പു​കൊ​ണ്ട് കോ​ർ​ത്ത് കു​ത്തി​മ​റി​ച്ചി​ട്ടു. ല​യ​ത്തി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന ഏ​റെ​നേ​ര​ത്തി​നു ശേ​ഷ​മാ​ണ് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഈ ​ല​യ​ത്തി​നു സ​മീ​പ​മെ​ത്തി​യ കാ​ട്ടാ​ന വീ​ടി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഇ​തേ എ​സ്റ്റേ​റ്റി​ലെ ഫാ​ക്ട​റി ഡി​വി​ഷ​നു സ​മീ​പ​ത്തെ വീ​ടി​നു​മു​ന്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളും മോ​ട്ടോ​ർ ബൈ​ക്കു​ക​ളും കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു.