ഇ​ടു​ക്കി ജി​ല്ല​യ്ക്കു പ്ര​ത്യേ​ക ച​ട്ട​മെ​ന്ന പ്ര​ചാ​ര​ണം രാഷ്‌ട്രീയപ്രേ​രി​തം: എ​ൽ​ഡി​എ​ഫ്
Saturday, November 21, 2020 10:30 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക ഭൂ​മി പ​തി​വ് ച​ട്ടം കൊ​ണ്ടു​വ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം അ​സം​ബ​ന്ധ​വും രാഷ്‌ട്രീ യ പ്രേ​രി​ത​വു​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു​വെ​ന്ന വാ​ർ​ത്ത ഭാ​വ​നാ​സൃ​ഷ്ടി​യാ​ണ്.

പ​തി​ച്ചു​കി​ട്ടി​യ ഭൂ​മി കൃ​ഷി​ക്കും വീ​ട് വ​യ്ക്കു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന 1964 ലെ ​ഭൂ​മി പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നും നി​ല​വി​ലെ നി​ർ​മാ​ണ​ങ്ങ​ൾ ക്ര​മ​വ​ത്ക​രി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​സ​ന്നി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ഷി യോ​ഗ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് കൃ​ത്യ​ത​യോ​ടെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള​ള​തു​മാ​ണ്.

1964 ലെ ​ഭൂ​നി​യ​മ​ത്തി​ലെ നാ​ലാം ച​ട്ട​ത്തി​ൽ​നി​ന്നും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെയും ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് നി​യ​മ ഭേ​ദ​ഗ​തി​ക്കാ​യി സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. അ​ടൂ​ർ പ്ര​കാ​ശ് റ​വ​ന്യു മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് മൂ​ന്നാ​റി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 1964-ലെ ​ഭൂ​മി പ​തി​വ് ച​ട്ടം ലം​ഘി​ച്ച് പ​ള​ളി​വാ​സ​ലി​ൽ നി​ർ​മി​ച്ചി​ട്ടു​ള​ള കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ റ​ദ്ദു ചെ​യ്ത​ത് വാ​ഗ​മ​ണി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ബി​ജോ മാ​ണി​യു​ടെ പ​രാ​തി​യി​ലാ​ണ്. ഈ ​പ​ട്ട​യം റ​ദ്ദു​ചെ​യ്തി​നെ​തി​രെ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ലെ കൃ​ഷി​ക്കാ​ർ​ക്കാ​കെ എ​തി​രാ​യ വി​ധി നേ​ടി​യെ​ടു​ത്ത​ത്. എ​ട്ടു വി​ല്ലേ​ജി​ൽ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം കോ​ട​തി വി​ധി​യി​ലൂ​ടെ ജി​ല്ല മു​ഴു​വ​ൻ വ്യാ​പ​ക​മാ​ക്കി​യ​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് വാ​ങ്ങി​യ​തും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​ണ്.

വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രെ ഉ​പ​യോ​ഗി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ഉ​ത്ത​ര​വ് വാ​ങ്ങി​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ മു​ഖം ഒ​രി​ക്ക​ൽ​കൂ​ടി പു​റ​ത്തു​വ​ന്ന​താ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.