തോ​ക്കു​പാ​റ ഒ​രാ​ഴ്ച അ​ട​ച്ചി​ടും
Thursday, October 22, 2020 11:57 PM IST
തോ​ക്കു​പാ​റ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തോ​ക്കു​പാ​റ ഒ​രാ​ഴ്ച അ​ട​ച്ചി​ടാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വ്യാ​പാ​രി​ക​ളും സം​ഘ​ട​ന​ക​ളും ഇ​ന്ന​ലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഒ​ഴി​കെ എ​ല്ലാ​സ്ഥാ​പ​ന​ങ്ങ​ളും ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം. ക​ല്ലാ​ർ പി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ൻ, വെ​ള്ള​ത്തൂ​വ​ൽ പി​എ​ച്ച്സി ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സാ​ബു, ബി​നോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.