കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്വ​യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മൊ​ബൈ​ൽ ആ​പ്പ്
Tuesday, August 11, 2020 9:44 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോം ​ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സ്വ​യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി സി​ഡി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സെ​ൽ​ഫ് റി​പ്പോ​ർ​ട്ടിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി കൂ​ടെ എ​ന്ന പേ​രി​ൽ ഒ​രു മൊ​ബൈ​ൽ ആ​പ്പും വെ​ബ് ആ​പ്പും വി​ക​സി​പ്പി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ , ഡി​എം​ഒ, ഐ ​ടി മി​ഷ​ൻ , സി​ഡി​റ്റ്, ഐ​കെഎം എ​ന്നി​വ​യു​ട സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​രോ​ഗ്യം, എ​ൽ​എ​സ്ജി​ഡി, പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ൾ മു​ഖേ​ന പ​ഞ്ചാ​യ​ത്ത്പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ല​ളി​ത​മാ​യ രീ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സ്വ​ന്തം ആ​രോ​ഗ്യ​സ്ഥി​തി​യും വീ​ട്ടി​ലു​ള​ള മ​റ്റ് അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും ദി​വ​സേ​ന ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് കൂ​ടെ​യു​ടെ പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത് citizencetnre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള​ള​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് കൂ​ടെ മൊ​ബൈ​ൽ ആ​പ്പി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ ദി​വ​സേ​ന​യു​ള​ള ആ​രോ​ഗ്യ​സ്ഥി​തി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. സ്മാ​ർ​ട്ട്ഫോ​ണ്‍ സൗ​ക​ര്യ​വും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് ഐ​വി​ആ​ർ​എ​സ് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും സെ​ൽ​ഫ് റി​പ്പോ​ർ​ട്ടിം​ഗ് ചെ​യ്യാം. 9072390724 ന​ന്പ​റി​ലൂ​ടെ​യാ​ണ് ഐ​വി​ആ​ർ​എ​സ് മു​ഖേ​ന സെ​ൽ​ഫ് റി​പ്പോ​ർ​ട്ടിം​ഗ് ചെ​യ്യേ​ണ്ട​ത്.
ഒ​രു ദി​വ​സം ഒ​രു മി​നി​റ്റ്’ എ​ന്ന​താ​ണ് കൂ​ടെ പ​ദ്ധ​തി​യു​ടെ ആ​പ്ത​വാ​ക്യം. ആ​ശ​വ​ർ​ക്ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ് വ​ഴി​യും റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ട്. വാ​ർ​ഡ്ത​ല സ​മി​തി​ക്കും പോ​ലീ​സി​നും ഇ​ത് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ ഇ​തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ യാ​ത്രാ​പ​ശ്ചാ​ത്ത​ലം, പ​ഞ്ചാ​യ​ത്ത്, വാ​ർ​ഡ് എ​ന്നീ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
കൂ​ടെ പോ​ർ​ട്ട​ലി​ൽ റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് പു​റ​മെ മ​റ്റ് അ​സു​ഖ​ങ്ങ​ൾ (പ്ര​മേ​ഹം, ക​ര​ൾ രോ​ഗം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം, അ​ർ​ബു​ദം തു​ട​ങ്ങി​യ​വ) ഉ​ണ്ടോ എ​ന്നും ചോ​ദി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളോ, പ്രാ​യ​മാ​യ​വ​രോ, ഗ​ർ​ഭി​ണി​ക​ളോ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രോ വീ​ട്ടി​ലു​ണ്ടോ, മ​രു​ന്നു​ക​ൾ, മ​റ്റ് ചി​കി​ത്സ​ക​ൾ (കൗ​ണ്‍​സ​ലിം​ഗ്) എ​ന്നി​വ ആ​വ​ശ്യ​മു​ണ്ടോ എ​ന്നും റി​പ്പോ​ർ​ട്ടി​ങ് സ​മ​യ​ത്ത് ചോ​ദി​ക്കു​ന്നു​ണ്ട്. 28 ദി​വ​സ​ത്തെ രോ​ഗ​ല​ക്ഷ​ണ​വി​വ​ര​ങ്ങ​ളാ​ണ് പോ​ർ​ട്ട​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്.

പ്ര​വ​ർ​ത്ത​നം

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ എ​ന്നി​വ​ർ​ക്ക് കൂ​ടെ സെ​ൽ​ഫ് റി​പ്പോ​ർ​ട്ടിം​ഗ് ത​ൽ​സ​മ​യം ത​ന്നെ നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. ഇ​വ​ർ​ക്കെ​ല്ലാം ലോ​ഗി​ൻ ഐ​ഡി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ മു​ഖേ​ന​യാ​ണ് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഓ​രോ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും അ​വ​ര​വ​രു​ടെ ലോ​ഗി​ൻ ഉ​ണ്ടാ​കും. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​ണ് ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ ലോ​ഗി​ൻ ക്രി​യേ​റ്റ് ചെ​യ്യു​ന്ന​ത്. ലോ​ഗി​ൻ ക്രി​യേ​റ്റ് ചെ​യ്യു​ന്പോ​ൾ മൊ​ബൈ​ൽ ന​ന്പ​റും, ഏ​ത് വാ​ർ​ഡി​ലേ​ക്കാ​ണ് നി​യോ​ഗി​ക്ക​പ്പെ​ടു​ന്നെ​ന്നും നി​ശ്ച​യി​ക്കും. ഈ ​വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ നി​ത്യേ​ന ഈ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​ഴി ഓ​രോ പ​ഞ്ചാ​യ​ത്ത്,കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​ട​ങ്ങ​ളി​ൽ കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​വ​രു​ടെ​യും അ​ല്ലാ​ത്ത​വ​രു​ടെ​യും ക​ണ​ക്കു​ക​ളും പൂ​ർ​ണ​വി​വ​ര​ങ്ങ​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ക്കു​ന്ന​തും അ​വ​ശ്യ ന​ട​പ​ടി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും.