ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​തി​ന് ത​ട​വും പി​ഴ​യും
Monday, August 10, 2020 9:40 PM IST
തൊ​ടു​പു​ഴ: പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട സ്ത്രീ​യെ ജാ​തീ​യ​മാ​യി ആ​ക്ഷേ​പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് ചാ​ർ​ജു ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ക​രു​ണാ​പു​രം കൊ​ച്ച​റ ശ​ങ്ക​രം​കാ​നം വെ​ച്ചി​ക്കു​ന്നേ​ൽ മ​നോ​ജി​നെ (38) ആ​റു മാ​സം ത​ട​വി​നും 5000രൂ​പ പി​ഴ​യൊ​ടു​ക്കു​ന്ന​തി​നും പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു മാ​സം ത​ട​വി​നും ശി​ക്ഷി​ച്ച് തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം ഉ​ത്ത​ര​വാ​യി. 2017 ഏ​പ്രി​ൽ 23ന് ​ന​വ​ജീ​വ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​റ്റു​കു​ഴി​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ൻ​ഡ്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ സം​വ​ര​ണ സീ​റ്റി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച വാ​ർ​ഡു​മെം​ബ​റാ​യ പ​രാ​തി​ക്കാ​രി​യെ രാ​ഷ്ട്രീ​യ വി​രോ​ധം നി​മി​ത്തം പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​സു​നി​ൽ​ദ​ത്ത് ഹാ​ജ​രാ​യി.