വ​ണ്ണ​പ്പു​റ​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മം
Monday, July 13, 2020 9:46 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മം. ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണ് ഞാ​യ​റാ​ഴ്ച ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ എ​ടി​എ​മ്മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ക​വ​ർ​ച്ച​ക്കാ​ർ മു​ഖം മൂ​ടി ധ​രി​ച്ചി​രു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ത്തി​ലു​ണ്ട്. സം​ഘ​ത്തി​ൽ അ​ഞ്ചു പേ​രു​ള്ള​താ​യാ​ണ് സൂ​ച​ന​യെ​ന്ന് കാ​ളി​യാ​ർ സി​ഐ ബി. ​പ​ങ്ക​ജാ​ക്ഷ​ൻ അ​റി​യി​ച്ചു. ര​ണ്ടു പേ​ർ അ​ക​ത്തു ക​യ​റു​ക​യും മൂ​ന്നു പേ​ർ പു​റ​ത്ത് സ​ഹാ​യി​ക​ളാ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ക​ന്പി​യും ടൂ​ത്ത് പേ​സ്റ്റ് ക​വ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് എ​ടി​എ​മ്മി​നു​ള്ളി​ലെ സി​സി​ടി​വി കാ​മ​റ മ​റ​ച്ചി​രു​ന്നു.
ഇ​ടു​ക്കി​യി​ൽ നി​ന്ന് ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​ജി.​സ​ന​ൽ, വി.​പി. ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ര​ല​ട​യാ​ളം ശേ​ഖ​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ സ്റ്റെ​ഫി എ​ന്ന പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ൽ കൂ​ടി ഓ​ടി സ​മീ​പ​ത്തെ ക​ട​യു​ടെ അ​രി​കി​ലൂ​ടെ ക​ട​ന്ന് തി​രി​കെ ബാ​ങ്കി​നു സ​മീ​പ​ത്തെ​ത്തി.
കാ​ളി​യാ​ർ സി​ഐ, എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.