നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ലേ​ബ​ർ ബാ​ങ്ക് രൂ​പീ​ക​രി​ക്കും
Monday, July 13, 2020 9:42 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലേ​ബ​ർ ബാ​ങ്ക് രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നം. തോ​ട്ടം മേ​ഖ​ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക ലേ​ബ​ർ ബാ​ങ്ക് ത​യാ​റാ​ക്കി തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി.
ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ സ​ർ​വ​ക​ക്ഷി യോ​ഗ തീ​രു​മാ​നം റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കും.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും തോ​ട്ടം മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​വ​ർ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന​ത്. ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ മ​നോ​ജ് രാ​ജ​ൻ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്കും.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, പോ​ലീ​സ്, മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പ്, ലേ​ബ​ർ ഓ​ഫീ​സ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന ജീ​പ്പു​ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പോാ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു.
പ്രാ​ദേ​ശി​ക​മാ​യി തോ​ട്ട​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​നാ​യി തൊ​ഴി​ലു​റ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി തൊ​ഴി​ൽ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.