യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ ക്വ​ട്ടേ​ഷ​നം​ഗം പി​ടി​യി​ൽ
Tuesday, July 7, 2020 10:34 PM IST
തൊ​ടു​പു​ഴ: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ണ്ണ​പ്പു​റം മു​ണ്ട​ൻ​മു​ടി കാ​നാ​പ്പ​റ​ന്പി​ൽ അ​ലു​മി​നി​യം കു​ട്ട​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ്രീ​ജി​ത്ത് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. തൊ​മ്മ​ൻ​കു​ത്ത് ദ​ർ​ഭ​ത്തൊ​ട്ടി ഒ​ഴു​ക​യി​ൽ അ​നീ​ഷി (35)നെ ​ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നും പി​ടി കൂ​ടി​യ​ത്. ലോ​റി ഡ്രൈ​വ​റാ​യ ശ്രീ​ജിത്ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​നെ ഫോ​ണി​ൽ വി​ളി​ച്ചു വ​രു​ത്തി​യ സു​ഹൃ​ത്ത് അ​നൂ​പി​നെ പോ​ലീ​സ് നേ​ര​ത്ത അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. എ​ട്ടു പ്ര​തി​ക​ളു​ള്ള കേ​സി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ജി​നേ​ഷ്, ലോ​റി ഡ്രൈ​വ​റും ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​മാ​യ നി​സാ​ർ എ​ന്നി​വ​രു​ൾ​പ്പ​ടെ ആ​റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം 16ന് ​വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ കാ​റി​ലെ​ത്തി​യ സം​ഘം അ​നീ​ഷി​ന്‍റെ വാ​ഹ​നം കൈ ​കാ​ണി​ച്ചു നി​ർ​ത്തി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​നീ​ഷി​ന്‍റെ ജേ​ഷ്ഠ​ൻ​മാ​ർ ജി​നേ​ഷി​നു ന​ൽ​കാ​നു​ള്ള ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​നം. പ​രി​ക്കേ​റ്റ അ​നീ​ഷ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശ്രീ​ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു.