കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തിത്ത​ള്ള​ണം: ജോ​സ് പാ​ല​ത്തി​നാ​ൽ
Wednesday, June 3, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ത​ക​ർ​ച്ച​യി​ൽ നി​ന്നും ക​ര​ക​യ​റു​ന്ന​തി​നാ​യി കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തിത്ത​ള്ള​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി, ജോ​യി കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ, സി​ജോ ന​ട​യ്ക്ക​ൽ, ജി​ൻ​സ​ണ്‍ പൗ​വ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കു​ഴി​ക​ണ്ടം, റെ​ജി മു​ക്കാ​ട്ട്, ഷി​ജോ ത​ട​ത്തി​ൽ, ടോ​മി ഇ​ളം​തു​രു​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.