കല്ലു മോഷണം: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Wednesday, June 3, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​നു​മു​ന്നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ഡു​ക​ണ​ക്കി​നു ക​ല്ല് മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഭ​ര​ണ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തേ​തു​ട​ർ​ന്ന് എ​ഇ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ല്ല് മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി പ​രാ​തി ന​ൽ​കി​യ​ത്. 35 എം ​ക്യൂ​ബ് ക​ല്ല് മോ​ഷ​ണം പോ​യെ​ന്നാ​ണ് എ​ഇ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. 28000 രൂ​പ​യാ​ണ് മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ ക​ല്ലി​ന്‍റെ വി​ല​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം​ചേ​ർ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച​ന​ട​ത്തി. തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക്ക ്ഡൗ​ണ്‍ കാ​ല​യ​ള​വി​ലാ​ണ് ക​ല്ല് ക​ട​ത്തി​യ​ത്.