വ​ണ്ണ​പ്പു​റ​ത്തെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഒ​റ്റ​പ്പെ​ട്ടു; ര​ക്ഷാ​ദൂ​തു​മാ​യി ഫ​യ​ർ​ഫോ​ഴ്സ് സംഘം
Thursday, April 2, 2020 9:51 PM IST
തൊ​ടു​പു​ഴ: വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ഫ​യ​ർ​ഫോ​ഴ്സ്. തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് വ​ണ്ണ​പ്പു​റം മേ​ഖ​ല​യി​ലെ പി​ന്നോ​ക്ക ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ​ക്കും മ​റ്റും സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

മു​ഖ്യ​മാ​യും രോ​ഗ​ത്താ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ആ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. എ​ല്ലാ വീ​ടു​ക​ളി​ൽ നി​ന്നും അ​വ​ർ​ക്ക് വേ​ണ്ട ആ​വ​ശ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ൻ​കു​ടി, ഒ​ടി​യ​പാ​റ,മു​ള്ള​രി​ങ്ങാ​ട്, പ​ട്ട​യ​ക്കു​ടി, വാ​ൽ​പ്പാ​റ, ഉൗ​രു​ക​ണ്ണി തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്. കാ​ൻ​സ​ർ, കി​ഡ്നി, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ല​യു​ന്ന​വ​ർ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. വാ​ഹ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത രോ​ഗി​ക​ളാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രെ ഇ​ന്നു മു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കും.​ആ​സ്ത​മ മൂ​ലം വ​ല​ഞ്ഞ ര​ണ്ട് രോ​ഗി​ക​ളെ ഇ​ന്ന​ലെ ത​ന്നെ ജീ​പ്പി​ൽ വ​ണ്ണ​പ്പു​റ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ തീ​രു​ന്ന​തു വ​രെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സൗ​ജ​ന്യ സേ​വ​നം ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ടി.​വി.​രാ​ജ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. സ​ജീ​വ്, കെ. ​പ്ര​ശാ​ന്ത് കു​മാ​ർ, ടി.​ആ​ർ. ജി​നീ​ഷ് എ​ന്നി​വ​രാ​ണ് ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​ത്. വ​ണ്ണ​പ്പു​റം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​വ​ശ്യ വ​സ്തു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും എ​ത്തി​ച്ചു ന​ൽ​കും.